2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യത്ത് 3.8 കോടി പേര്‍ക്ക് സമയത്തിന് രണ്ടാം ഡോസ് ലഭിച്ചില്ല

 

ന്യൂഡല്‍ഹി: രാജ്യത്ത് 3.86 കോടി ആളുകള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ചില്ലെന്ന വിവരം പുറത്ത്.
വിവരാവകാശ പ്രവര്‍ത്തകന്‍ രമണ്‍ ശര്‍മ സമര്‍പ്പിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. കൊവാക്‌സിനും കൊവിഷീല്‍ഡും സ്വീകരിച്ചവരില്‍ എത്ര പേര്‍ നിശ്ചിത സമയത്തിനുള്ളില്‍ രണ്ടാം ഡോസ് എടുത്തുവെന്നായിരുന്നു ചോദ്യം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കൊവിഷീല്‍ഡ് ആണെങ്കില്‍ ആദ്യ ഡോസ് എടുത്ത് 84-112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണം.
കൊവാക്‌സിന്‍ ആണെങ്കില്‍ 28- 42 ദിവസങ്ങള്‍ക്കുള്ളിലും എടുക്കണം. എന്നാല്‍, നിരവധി പേര്‍ക്ക് ഇത്തരത്തില്‍ സമയക്രമം പാലിക്കാനായില്ലെന്ന് മറുപടിയില്‍ മന്ത്രാലയം അറിയിച്ചു. കൊവിഷീല്‍ഡ് എടുത്ത 3,40,72,993 പേര്‍ക്കും കൊവാക്‌സിന്‍ സ്വീകരിച്ച 46,78,406 പേര്‍ക്കുമാണ് സമയത്തിനുള്ളില്‍ രണ്ടാംഡോസ് ലഭിക്കാതെ പോയത്.
കൊവിഡ് വാക്‌സിനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ കൊവിന്‍ പോര്‍ട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഇതുവരെ 44,22,85,854 പേരാണ് ആദ്യ ഡോസ് എടുത്തത്. 12,59,07,443 പേര്‍ രണ്ടാമത്തെ ഡോസും എടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.