2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

400 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്ത് യൂത്ത് ലീഗ് മാതൃകയാകുന്നു

കുന്നുംകൈ: മലയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചു നല്‍കി യൂത്ത് ലീഗ് മാതൃകയാകുന്നു. വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നാനൂറോളം കുടുംബങ്ങള്‍ക്കാണ് ദിനം പ്രതി വെള്ളം നല്‍കി മൌക്കോട് ശാഖ യൂത്ത് ലീഗ് കമ്മിറ്റി നാടിന്റെ അഭിമാനമാകുന്നത്.

ദിവസം മുപ്പതിനായിരം ലിറ്റര്‍ വെള്ളമാണ് രണ്ട് പഞ്ചായത്തുകളിലായി കമ്മിറ്റി നല്‍കുന്നത്. രണ്ട് മാസം മുന്‍പ് തുടക്കമിട്ട ജല വിതരണം ഇപ്പോഴും തുടരുകയാണ്. പ്രധാനമായും കുടിവെള്ളം രൂക്ഷമായ ഈസ്റ്റ് എളേരിയിലെ കടുമേനി അംബേദ്കര്‍ കോളനി, പൂങ്ങോട് കോളനി, വാഴപ്പള്ളി, കുന്നുംകൈ, കപ്പാത്തി എന്നിവിടങ്ങളില്‍ ദിനം പ്രതിയും മറ്റിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലും നല്‍കി വരുന്നു.
കുടിവെള്ള വിതരണത്തിന് ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ റാഷിദ്, സെക്രട്ടറി ഷാനിദ്, നസീബ്, സാബിര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.