സംസ്ഥാനത്ത് 40 ശതമാനം മഴ കുറഞ്ഞു; ഏറ്റവും കുറവ് തലസ്ഥാനത്ത്; നാല് ജില്ലകള്‍ക്ക് ആശ്വാസം
വി.കെ പ്രദീപ്
കണ്ണൂര്‍: ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 40 ശതമാനം മഴക്കുറവെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഓഗസ്റ്റ് അവസാനിച്ചപ്പോള്‍ 48 ശതമാനമായിരുന്നു മഴക്കുറവ്. 15 ദിവസം കഴിഞ്ഞപ്പോള്‍ 40 ശതമാനമായി.
സെപ്റ്റംബറില്‍ സാമാന്യം നല്ല മഴ ലഭിച്ചു. കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് (1977 മില്ലി മീറ്റര്‍) ജില്ലയിലാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (513 മില്ലിമീറ്റര്‍). കാലവര്‍ഷം അവസാനിക്കാനിരിക്കേ കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സെപ്റ്റംബര്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട മുഴുവന്‍ മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു. കാസര്‍കോട് (മൂന്ന് മില്ലിമീറ്റര്‍), പത്തനംതിട്ട (57 മില്ലി മീറ്റര്‍), കോഴിക്കോട് (60 മില്ലി മീറ്റര്‍), കണ്ണൂര്‍ (55 മില്ലീമീറ്റര്‍) എന്നിങ്ങനെയാണ് കൂടുതലായി ലഭിച്ച മഴ. സെപ്റ്റംബര്‍ ഒന്നു മുതല്‍ 16 വരെ വയനാട് (28 ശതമാനം കുറവ്) ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.
Comments are closed for this post.