2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈയില്‍ പാര്‍ക്കിങ് ഫീസ് നാല് രീതികളില്‍ അടയ്ക്കാം; വിശദീകരിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും

4 ways to pay,rta-parking-fines-new-signboards-explain-how

ഉപഭോക്താക്കളില്‍ നിന്നും പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാന്‍ പുതിയ രീതികള്‍ അവലംബിച്ച് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിനായി ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും, അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും മേഖലയിലാകെ 17,500 സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. പബ്ലിക്ക് പാര്‍ക്കിങ് ഫീസുകള്‍, സേവന സമയങ്ങള്‍, പേയ്‌മെന്റ് ചെയ്യേണ്ട രീതികള്‍ എന്നിവയൊക്കെയാണ് സൈന്‍ ബോര്‍ഡില്‍ ഉളളത്.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും, പാര്‍ക്കിങ്ങ് മുതലായ സേവന മേഖലകളുടെ ഉപയോഗം കൂടുതല്‍ അനായാസമാക്കുന്നതിനും വേണ്ടിയാണ്, ഇത്തരത്തില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ആര്‍.ടി.എ അറിയിച്ചു.സൈന്‍ ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ രാത്രിയില്‍ പോകും കാണാന്‍ സാധിക്കുന്ന തരത്തിലാണെന്നും, പെയ്‌മെന്റിനായി നാല് തരം ക്യു.ആര്‍ കോഡുകള്‍ സൈന്‍ ബോര്‍ഡിലുണ്ടെന്നും ട്രാഫിക്ക് ആന്‍ഡ് റോഡ് അതോറിറ്റിയുടെ പാര്‍ക്കിങ് ഡയറക്ടറായ ഒസാമ അല്‍ സാഫി അറിയിച്ചു.
ആര്‍.ടി.എയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും വാട്‌സാപ്പ് വഴി സേവനങ്ങള്‍ക്ക് പണം അയക്കുന്നതിനുമുളള ക്യു.ആര്‍ കോഡുകള്‍ സൈന്‍ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ ഡേറ്റ പാക്കേജില്ലാതെ എസ്.എം.എസ് വഴി പണം അയക്കുന്നതിനുളള ക്യു.ആര്‍ കോഡും സൈന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ടിഎയുടെ 80 ശതമാനത്തിലധികം ഉപഭോക്താക്കളും മൊബൈല്‍ ഫോണുകള്‍ വഴിയും സ്മാര്‍ട്ട് ടാബ്‌ലെറ്റുകള്‍ വഴിയും സേവന ഫീസ് അടയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പുറത്ത് വന്നതിനാല്‍ പൊതു പാര്‍ക്കിങ്ങിന് പേയ്‌മെന്റ് ഓപ്ഷനുകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈന്‍ബോര്‍ഡുകളുടെ ആവശ്യമുണ്ടെന്ന് ആര്‍ടിഎ പറഞ്ഞു.

Content Highlights: 4 ways to pay,rta-parking-fines-new-signboards-explain-how
ദുബൈയില്‍ പാര്‍ക്കിങ് ഫീസ് നാല് രീതികളില്‍ അടയ്ക്കാം; വിശദീകരിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.