2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഭീവണ്ടിയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: നാലു പേര്‍ മരിച്ചു

ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. തീപ്പിടിത്തത്തില്‍ നാലു പേര്‍ മരണപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് വൈകീട്ടോടെയാണ് ദേദിയ പ്ലാസ്റ്റിക് ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ ഫാക്ടറിയിലേക്ക് ആവശ്യമായ രാസവസ്തുക്കളാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.

മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.