ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഡിഎ വര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. 2022 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടാകും.
50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും.
ദസറയ്ക്കു മുന്നോടിയായി റെയില്‍വേ ജീവനക്കാര്‍ക്കു നല്‍കുന്ന ബോണസിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 78 ദിവസത്തെ ബോണസിനാണ് അംഗീകാരം.
Comments are closed for this post.