ജയ്പൂര്‍: റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) ജവാന്‍ ട്രെയിനില്‍ നാലു പേരെ വെടിവെച്ചു കൊന്നു. ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. മൂന്ന് യാത്രക്കാരും ഒരു ആര്‍.പി.എഫ് എ.എസ്.ഐയുമാണ് കൊല്ലപ്പെട്ടത്. ആര്‍.പി.എഫ് കോണ്‍സ്റ്റബിള് ചേതന്‍ സിങ് ആണ് അക്രമം അഴിച്ചു വിട്ടത്.
മീര റോഡിനും ദഹിസറിനും ഇടയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി തോക്കുമായി പിടിയിലായി. പല്‍ഗര്‍ സ്റ്റേഷന്‍ കഴിഞ്ഞതിന് പിന്നാലെ ഇയാള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ദഹിസര്‍ സ്റ്റേഷനില്‍ ട്രയിന്‍ ക്രോസ് ചെയ്ത ശേഷം ഇയാള്‍ പുറത്തേക്ക് ചാടി. എന്നാല്‍ ഇയാളെ പിടികൂടി. കോച്ച് B5ലാണ് അക്രമം നടന്നത്.
Comments are closed for this post.