2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിന് മൂന്നാം വന്ദേഭാരത്; സര്‍വിസ് എല്ലാ വ്യാഴാഴ്ചകളിലും

കേരളത്തിന് മൂന്നാം വന്ദേഭാരത്; സര്‍വിസ് എല്ലാ വ്യാഴാഴ്ചകളിലും

ചെന്നൈ: കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ് കൂടി വരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമായുള്ള സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക.വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യംവെച്ചാണ് പുതിയ സര്‍വീസുകള്‍.

കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം-കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പന്‍സിയാണുള്ളത്.വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.