2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു

വയനാട്: എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍. ഷൈജലിനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു.

പുറത്താക്കിയത് സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി താല്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

പുറത്താക്കിയത് സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷൈജലിന് എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയുമുള്‍പ്പെടെ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കാം. ഇത് മേല്‍ കമ്മിറ്റിക്ക് തടയാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

   

ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന് ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിപി ഷൈജല്‍ അടുത്തിടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേതൃത്വത്തിന് എതിരെ നിരന്തരം ഉയര്‍ത്തിയത്.

പ്രളയ ഫണ്ട് വെട്ടിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും കഴിഞ്ഞ ദിവസം ഷൈജല്‍ ഉന്നയിച്ചിരുന്നു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.

അതേസമയം, ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടി നേതൃത്വം നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു ഷൈജലിന്റെ ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.