2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാട്‌സ്ആപ് സന്ദേശം തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി

   

 

ന്യൂഡല്‍ഹി: വാട്‌സ്ആപ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാകില്ലെന്ന നിര്‍ണായക പരാമര്‍ശവുമായി സുപ്രിംകോടതി. വ്യാപാര കരാറുകളില്‍ പ്രത്യേകിച്ച് വാട്‌സ്ആപ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. 2016 ഡിസംബര്‍ രണ്ടിലെ കരാറുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ എ ടു ഇസെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി പിന്നീട് തര്‍ക്കമുണ്ടാകുകയായിരുന്നു. എ ടു ഇസെഡ് എന്ന സ്ഥാപനം 8.18 കോടി ലഭിച്ചെന്നു സമ്മതിക്കുന്ന വാട്‌സ്ആപ് മെസേജുണ്ടെന്നു ക്വിപ്പോ കോടതിയെ അറിയിച്ചു. വാട്‌സ്ആപ് മെസേജ് വ്യാജമാണെന്നായിരുന്നു എതിര്‍വിഭാഗത്തിന്റെ വാദം. ഈ കേസിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശമുണ്ടായത്.
ഇക്കാലത്ത് വാട്‌സ്ആപ് സന്ദേശങ്ങള്‍ എങ്ങനെയാണ് തെളിവായി സ്വീകരിക്കുകയെന്നു ചോദിച്ച കോടതി, സോഷ്യല്‍മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാമെന്നും നിരീക്ഷിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.