2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സ്വദേശി തൊഴിലാളികള്‍ക്ക് പകരം ലെവി: സമാന്തര നിതാഖാത് അടുത്ത മാസം മുതല്‍

സലാം കൂടരഞ്ഞി

റിയാദ്: സഊദി തൊഴിലാളികളെ നിയമിക്കുന്നതിന് പകരമായി ലെവി കൂടുതല്‍ അടച്ചു സ്ഥാപനങ്ങളുടെ പദവി ഉന്നത നിലവാരത്തില്‍ നില നിര്‍ത്താന്‍ പുതിയ പദ്ധതിയായി സമാന്തര നിതാഖാത് അടുത്ത മാസം മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങളുടെ പദവി ഉന്നത പദവി നിലനിര്‍ത്തുന്നതിന് ആവശ്യമായ സ്വദേശികളെ ജോലിക്കു വെക്കുന്നതിനു പകരം തത്തുല്യമായ ലെവി അടക്കുന്നതാണ് പദ്ധതി. എന്നാല്‍ വേണ്ടത്ര സഊദികളെ വെക്കുന്ന സ്ഥാപനങ്ങള്‍ ഇപ്രകാരമുള്ള ലെവി അടക്കേണ്ടതില്ല.

തൊഴിലാളികളുടെ ലെവി ആറു മാസത്തേക്ക് മുന്‍കൂട്ടി അടക്കുന്ന സ്ഥാപനങ്ങളുടെ നിതാഖാത് അനുസരിച്ചു പദവി ഉടനടി ഉയര്‍ത്തും. പ്രതിമാസ തോതിലാണ് ലെവി അടക്കുന്നതെങ്കില്‍ നിലവിലുള്ള അതീ രീതിയില്‍ ഓരോ 26 ആഴ്ച്ച കൂടുമ്പോഴാണ് പദവികള്‍ ബേദഗതി വരുത്തുക.

അതേസമയം, സമാന്തര നിതാഖാത് പ്രകാരം, ഭീമമായ തുക സ്വാകാര്യ സ്ഥാപനങ്ങള്‍ ലെവിയായി അടക്കേണ്ടി വരുന്നതിനാല്‍ സ്ഥാപനങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ലെന്നും അതിലും ബേധം സ്വദേശികളെ നിയമമുക്കുന്നതായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. തത്വത്തില്‍ സഊദി വല്‍ക്കരണം നിശ്ചയിച്ച രൂപത്തില്‍ തന്നെ നിറവേറ്റുകയെന്ന രീതിയാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്.

സമാന്തര നിതാഖാത്തിലൂടെ ലഭിക്കുന്ന തുക സഊദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനാണ് ഉപയോഗിക്കുക. 2030 ഓടെ രാജ്യത്തെ തൊഴിലില്ലായ്മ 12.7 ശതമാനത്തില്‍ നിന്നും 7 ശതമാനമായി കുറക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം . രാജ്യത്ത് നിലവില്‍ 1.1 കോടി വിദേശികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News