
ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 36 ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്. ബ്രിട്ടീഷ് പഞ്ചാബികളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്നാണ് യു.കെ ഫോറിന് സെക്രട്ടറി ഡൊമിനിക് റാബിന് എം.പിമാര്‍ കത്തെഴുതിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യം സംസാരിക്കണമെന്നാണ് ആവശ്യം.
ബ്രിട്ടീഷ് സിഖ് ലേബര്‍ എം.പി തന്മന്ജീത് സിങ് ദേശിയാണ് കത്ത് തയ്യാറാക്കിയത്. ഇതില്‍ ഇന്ത്യന്‍ വംശജരും ലേബര്‍ എം.പിമാരുമായ വിരേന്ദ്ര ശര്‍മ, സീമ മല്‍ഹോത്ര, വലേറി വാസ് എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.
കാനഡയ്ക്ക് പുറമെ ഇന്ത്യന്‍ കര്‍ഷക സമരത്തിനെതിരെ രംഗത്തെത്തുന്ന രണ്ടാമത്തെ നീക്കമാണിത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തിയിരുന്നു.