2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി

  • സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ്
  • വനിതാ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റില്‍ വച്ചു തന്നെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കി വീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാറുന്നു
  • പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് രണ്ടു മാസം മുന്‍പ് ലഭിച്ച പരാതിയില്‍ അന്വേഷണമില്ല
  • സെക്രട്ടേറിയറ്റിലെ ഒന്നാം അനക്‌സ് ബില്‍ഡിങ്ങാണ് റാക്കറ്റിന്റെ കേന്ദ്രം
    പ്രവര്‍ത്തിക്കുന്നത്
  • നഗരത്തിലെ ആറിടങ്ങളില്‍ വച്ചും ചൂഷണം
  • ഭരണപക്ഷ യൂനിയന്റെ സ്വാധീനമുപയോഗിച്ച് വനിതാ ഉദ്യോഗസ്ഥരെ ജോലിഭാരം കുറവുള്ള സെക്്ഷനില്‍ നിയമിക്കുകയും ചെയ്യും
  • പരാതി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് രണ്ടു മാസം മുന്‍പ് ലഭിച്ചിട്ടും അന്വേഷണമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. വനിതാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചു തുടങ്ങുന്ന ബന്ധം പിന്നീട് വഴിവിട്ട രീതിയിലേക്കെത്തിച്ചാണ് റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
സെക്രട്ടേറിയറ്റിലെ ഒന്നാം അനക്‌സ് ബില്‍ഡിങ്ങിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റാക്കറ്റിന്റെ വലയില്‍ വീഴുന്ന വനിതാ ഉദ്യോഗസ്ഥരെ അതേ സെക്്ഷനില്‍ വച്ചു തന്നെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയ ശേഷം വീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാറും.
ഇങ്ങനെ പകര്‍ത്തുന്ന വീഡിയോകള്‍ കാട്ടിയാണ് പിന്നീട് ഇവരെ നിരന്തര ചൂഷണങ്ങള്‍ക്കിരയാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഭരണപക്ഷ യൂനിയന്റെ സ്വാധീനമുപയോഗിച്ച് വനിതാ ഉദ്യോഗസ്ഥരെ ജോലിഭാരം കുറവുള്ള സെക്്ഷനില്‍ നിയമിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റിന് പുറമെ നഗരത്തിലെ ആറിടങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ഇത്തരം ചൂഷണം അരങ്ങേറുന്നുണ്ടെന്ന വിവരങ്ങളും പരാതിയിലുണ്ട്. വിശദമായ പരാതി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് രണ്ടു മാസം മുന്‍പ് ലഭിച്ചിട്ടും ഇതില്‍ അന്വേഷണം വൈകുന്നത് യൂനിയന്റെ സ്വാധീനമാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
സ്വന്തം കുടുംബം തന്നെ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ മനസിലാക്കിയതെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവു നല്‍കാന്‍ തയാറാണെന്നും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.