2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അബുദാബിയില്‍ ട്രാഫിക് പിഴ 2 മാസത്തിനുള്ളില്‍ അടച്ചാല്‍ 35% ഡിസ്‌കൗണ്ട്

അബുദാബി: ട്രാഫിക് പിഴ രണ്ടു മാസത്തിനകം മടച്ചാല്‍ 35 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് അബുദാബി പൊലീസ്. ലംഘനമുണ്ടായ തീയതി മുതല്‍ ആദ്യ 60 ദിവസങ്ങള്‍ക്കകം പിഴയടച്ചാലാണ് 35 ശതമാനം ഇളവ് ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനകമാണ് പിഴയടക്കുന്നതെങ്കില്‍ 25 ശതമാനം ഇളവാണ് ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, ഗുരുതര ലംഘനങ്ങള്‍ ഇളവിന് ബാധകമല്ല. അബുദാബി പൊലീസുമായി ബന്ധമുള്ള ബാങ്കുകളില്‍ തവണകളായി പിഴയടക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് ഒരുവിധത്തിലുള്ള പലിശയും ഈടാക്കുന്നതല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.