2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ വൈറസ്: ആഗോള സമ്പദ്ഘടനയെയും ബാധിക്കുന്നു; എണ്ണയുത്പാദനം വെട്ടികുറക്കാനൊരുങ്ങി ഉത്പാദക രാജ്യങ്ങൾ

    റിയാദ്: ഭീകരമായി മാറുന്ന കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയായെയും ബാധിക്കുന്നതായി റിപോർട്ട്. ഇതോടെ ആഗോള എണ്ണ വ്യവസായ രാജ്യങ്ങൾ നിർബന്ധിത എണ്ണയുത്പാദന കുറവ് വരുത്തണമെന്ന് നിർദേശം. വൈറസ് ബാധ ഏറെ പിടിപെട്ട ചൈനയിൽ എണ്ണയുപയോഗം കുത്തനെ കുറഞ്ഞത് എണ്ണയുത്പാദന കയറ്റുമതിയിൽ ഏറെ തിരിച്ചറിയായതായാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് എണ്ണയുൽപാദനം കൂടുതൽ വെട്ടിക്കുറക്കണമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് കൂട്ടായ്മക്കു കീഴിലെ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തു. ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക കയറ്റുമതി രാജ്യങ്ങളായ സഊദി അറേബ്യാ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾകൊള്ളുന്ന കമ്മിറ്റിയുടേതാണ് നിർദേശം. 
    പ്രത്യാഘാതങ്ങൾ മറികടക്കാൻ പ്രതിദിന ഉൽപാദനത്തിൽ 27 ലക്ഷം ബാരലിന്റെ കുറവ് വരുത്തണമെന്നാണ് നിർദേശം. ഉത്പാദക രാജ്യങ്ങളുടെ ഒപെക് പ്ലസ് രാജ്യങ്ങൾ മാർച്ച് 5, 6 തീയതികളിൽ വിയന്നയിൽ യോഗം ചേരും. എന്നാൽ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യോഗം നിശ്ചയിച്ചതിലും നേരത്തെ ചേരണമെന്ന നിർദേശവും ചില രാജ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. 

      കൊറോണ വൈറസ് വ്യാപിച്ചതോടെ  ചൈനയിൽ ഗതാഗതം, ടൂറിസം, വ്യവസായം മേഖലകൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. ഇത് ചൈനയിലെഎണ്ണയുപയോഗത്തിൽ നല്ലൊരു ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഏഷ്യൻ മേഖലയിലും ആഗോള തലത്തിലും വർധിച്ചുവരികയാണെന്നും മുഹമ്മദ് അർഖാബ് പറഞ്ഞു. ഈ വർഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് ഉൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നതിന് ധാരണയുണ്ടാക്കുന്നതിനെ ഒമാൻ പിന്തുണക്കുമെന്ന് ഒമാൻ പെട്രോളിയം മന്ത്രി മുഹമ്മദ് അൽറുംഹി വ്യക്തമാക്കി. 

 
 
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.