
കടത്തുസംഘത്തിന്റെ കൂടെ അള്‍ജീരിയയിലേക്കു പുറപ്പെട്ടവരാണിവര്‍
അസ്സമക്ക: ആഫ്രിക്കന്‍ അഭയാര്‍ഥി പ്രശ്നം രൂക്ഷമാകുന്നു. നൈജറിലെ മരുഭൂമിയില്‍ നിന്ന് 20 കുട്ടികളടക്കം 34 അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍രാജ്യമായ അള്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ ഇവരെ കടത്തിയ സംഘം ഉപേക്ഷിച്ചുപോയതെന്നാണ് കരുതുന്നത്.
ജൂണ്‍ ആറിനും 12നും ഇടയിലാണ് ഇവര്‍ മരിച്ചതെന്നാണ് കരുതുന്നത്. മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളുമുണ്ട്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായത്. രൂക്ഷമായ മണല്‍ക്കാറ്റ് വീശുന്ന പ്രദേശത്ത് 42 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോഴത്തെ താപനില.
കടപ്പാട്: അല്‍ജസീറ
ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് നൈജര്‍ മരുഭൂമി കടന്ന് അള്‍ജീരിയയില്‍ എത്തുന്നത്. കള്ളക്കടത്തുസംഘത്തിന്റെ കൂടെയാണ് അഭയാര്‍ഥികള്‍ ചുട്ടുപൊള്ളുന്ന മരുഭൂമി കടക്കുന്നത്. അയല്‍രാജ്യങ്ങളായ മാലി, നൈജര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും അള്‍ജീരിയയില്‍ എത്തുന്നത്.