തലശേരി: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കൊട്ടിയൂര്‍ അമ്പായത്തോട് നമ്പുടാകം ഹൗസില്‍ ജെസ്‌വിന്‍ എന്ന വാവയെ (29) ആണ് തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.ജി ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.
2013ലായിരുന്നു കേസിനാസ്പദ സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയില്‍ നിന്നു പിഴ ലഭിച്ചാല്‍ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. കേളകം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.കെ ഷൈമ ഹാജരായി.
Comments are closed for this post.