അഹമ്മദു പാതിരിപ്പറ്റ
ദോഹ: ഖത്തറിലെ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ പകുതിയിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 16 വയസ്സിനും അതിന് മുകളിലുമുള്ള 50.7 ശതമാനം പേര്‍ വാക്‌സിനെടുത്തതായാണ് കണക്കുകള്‍. കോവിഡിനെ നേരിടാനുള്ള പ്രയത്‌നത്തില്‍ ഒരു വലിയ ചുവട് വയ്പ്പാണ് ഈ നേട്ടം.
രണ്ടാം ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവരെയാണ് പൂര്‍ണമായും വാക്‌സിനെടുത്തവരായി കണക്കാക്കുന്നത്. രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ച ശേഷം 27,16,670 ഡോസ് വാക്‌സിനുകളാണ് ചൊവ്വാഴ്ച്ച വരെ നല്‍കിയത്.
രാജ്യത്ത് വാക്‌സിനെടുക്കാന്‍ യോഗ്യരായവരില്‍ 67.3 ശതമാനത്തിന് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു. 60 വയസ്സിന് മുകളിലുള്ള 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 86.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments are closed for this post.