റിയാദ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസുകളിലൊന്നായ ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റാവാന്‍ 32 സഊദി വനിതകള്‍ യോഗ്യത നേടി. വനിതാ ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചാണ് പുറത്തിറങ്ങുന്നതെന്ന് സഊദി റെയില്‍വേ കമ്പനി (എസ്.എ.ആര്‍) അറിയിച്ചു.
ഡ്രൈവിങ് ക്യാബിനുള്ളില്‍ നിന്നുള്ള പരിശീലന പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം കാണിക്കുന്ന ഒരു വിഡിയോ എസ്.എ.ആര്‍ ഔദ്യോഗിക അക്കൗണ്ടില്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. മിഡില്‍ ഈസ്റ്റിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ അവസരം ലഭിച്ചതില്‍ വനിതാ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ അഭിമാനം പ്രകടിപ്പിച്ചു. തീര്‍ഥാടകരെയും സന്ദര്‍ശകരെയും കൊണ്ടുപോകാന്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണ് ഈ നേട്ടമെന്ന് അവര്‍ പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക് സേവന മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ സഊദി വനിതകളെ യോഗ്യരാക്കുന്നതെന്ന് സഊദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.
Comments are closed for this post.