2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വോട്ടുകച്ചവടത്തിലൂടെ  ജനവിധി അട്ടിമറിക്കാന്‍  യു.ഡി.എഫ് ശ്രമിച്ചു: മുഖ്യമന്ത്രി

 
 
തിരുവനന്തപുരം: വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 
യു.ഡി.എഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബി.ജെ.പിക്ക് ഭീമമായി വോട്ടുകുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ടുകച്ചവടം നടന്നതിന് തെളിവാണു ബി.ജെ.പിയുടെ നില. 90 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടുകുറഞ്ഞു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബി.ജെ.പിക്കു മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിക്ക് വോട്ടുകുറഞ്ഞ മണ്ഡലങ്ങള്‍ എണ്ണിപ്പറഞ്ഞ പിണറായി, പത്തിടത്ത് യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പി വോട്ടിലെന്നും ആരോപിച്ചു. 
ബി.ജെ.പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു.ഡി.എഫിന് 4 ലക്ഷം വോട്ടു കൂടി. കുണ്ടറയില്‍ ബി.ജെ.പിയുടെ 14,160 വോട്ടു കുറഞ്ഞു. യു.ഡി.എഫിന് 4,454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് ഭൂരിപക്ഷം 992, ബി.ജെ.പി വോട്ടിലെ കുറവ് 6,087. പാലായില്‍ ജോസ് കെ.മാണി തോറ്റത് ബി.ജെ.പി വോട്ടുമറിച്ചതിനാലാണ്. ബി.ജെ.പി വോട്ടുമറിച്ചതില്‍ സാമ്പത്തിക താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.