മെയ് മൂന്ന് മുതല്‍ ദുബൈയില്‍ മെട്രോയുമായി ബന്ധിപ്പിച്ച് മൂന്ന് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് അറിയിച്ച് ദി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മേഖലയിലെ പൊതുഗതാഗത ശൃംഖലയെ കൂടൂതല്‍ വ്യാപിപ്പിക്കാനും, മെട്രോ പോലുളള മറ്റ് പ്രധാനപ്പെട്ട ഗതാഗത ശൃംഖലകളുമായി ബസ് സര്‍വീസുകളെ ബന്ധിപ്പിക്കാനുമാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. മൂന്ന് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നതിന് പുറമെ മറ്റ് റൂട്ടുകളില്‍ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തുന്നതിനും അതോറിറ്റി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
പുതിയ ബസ് റൂട്ടുകള്‍
റൂട്ട് 51: അല്‍ ഖൈല്‍ ഗേറ്റിനും ബിസിനസ് ബേ മെട്രോക്കും ഇടയിലാണ് ഈ ബസ് റൂട്ട് നിലവില്‍ വരുന്നത്. തിരക്കേറിയ സമയങ്ങളില്‍ 20 മിനിട്ട് വ്യത്യാസത്തില്‍ ഇവിടെ ബസ് സര്‍വീസ് ഉണ്ടാകും.
റൂട്ട് എസ്.എച്ച്.വണ്‍: ദുബൈ മാള്‍ മെട്രോ സ്‌റ്റേഷനും ഷോബ റിയാലിറ്റി മെട്രോ സ്‌റ്റേഷനും ഇടയിലുളള റൂട്ടാണിത്. ഒരു മണിക്കൂര്‍ ഇടവിട്ടാണ് ഈ റൂട്ടില്‍ ബസ് സര്‍വീസ് ഉണ്ടാവുക.
റൂട്ട് ym1: യു.എ.ഇ എക്‌സ്‌ചേഞ്ച് മെട്രോക്കും യിവു മാര്‍ക്കറ്റിനുമിടയിലാണ് ഈ റൂട്ടുളളത്. ഒരു മണിക്കൂര്‍ ഇടവിട്ടാണ് ഈ ബസ് റൂട്ടില്‍ ബസ് സര്‍വീസ് ഉണ്ടാവുക.
യാത്രാ സമയം കുറക്കുന്നതിന്റെ ഭാഗമായി റൂട്ട് F47 ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിനെ സ്റ്റോപ്പുകളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലേക്ക് പോകേണ്ടവര്‍ ഇനി റൂട്ട് F51,50,48 എന്നിവയിലേതിലെങ്കിലും യാത്ര ചെയ്യണം. യാത്രാ സമയം കുറക്കുന്നതിന്റെ ഭാഗമായി റൂട്ട് 50 ബിസിനസ് ബേ മെട്രോയില്‍ യാത്ര അവസാനിപ്പിക്കും. അതിനൊപ്പം തന്നെ അല്‍ഖൈലിലേക്ക് പോകേണ്ടവര്‍ ഇനി മുതല്‍ റൂട്ട് 50 തെരെഞ്ഞെടുക്കണം. ജനവാസ മേഖലകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി c15നെ അല്‍ മന്‍സാര്‍ ബീച്ച് പാര്‍ക്കുവരെ വ്യാപിപ്പിച്ചിട്ടുണ്ട്. റൂട്ട് E102 അല്‍ ജാഫ്‌ലിയ ബസ് സ്റ്റേഷന്‍ വരെ നീട്ടിയിട്ടുണ്ട്.
Comments are closed for this post.