2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മൂന്ന് മരണം കൂടി; കുവൈത്തിലെ കൊവിഡ് മരണസംഖ്യ 33 ആയി

  • രാജ്യത്ത് 242 പുതിയ വൈറസ് ബാധിതര്‍
  • 93 പേരും ഇന്ത്യക്കാർ

 

കുവൈത്ത് സിറ്റി: ഒരു ഇന്ത്യക്കാരനടക്കം കുവൈത്തില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 37 കാരനായ ഇന്ത്യക്കാരനു പുറമെ 43 കാരനായ ബംഗ്ലാദേശി പൗരന്‍ 71 കാരനായ ജോര്‍ദാന്‍ സ്വദേശി എന്നിവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 33 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

242 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,619 ആയി. ഇതില് 93 പേരും ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 243 പേരില്‍ 232 പേര്‍ക്കും നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധിച്ചത്. മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ബാക്കി ഏഴ് പേര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

അതേസമയം ഇന്ന് 101 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് വൈറസ് മുക്തരായവരുടെ എണ്ണം 1,703 ആയി. നിലവില്‍ 2,883 പേരാണ് ആശുത്രികളില്‍ ചികിത്സയിലുള്ളതെന്നും കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
ചികിത്സയിലുള്ളവരില്‍ 69 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 34 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് മരിച്ച മൂന്ന് പേരും നേരത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.


കുവൈത്തിലെ ഇന്നത്തെ കൊവിഡ്-19 നില


  • പുതിയ പോസിറ്റീവ് കേസുകള്‍: 242
  • ഇതുവരെ ബാധിച്ചവരുടെ എണ്ണം: 4619
  • നിലവില്‍ ചികിത്സയിലുള്ളവര്‍: 2883
  • ഇന്ന് മരണം : 3
  • ആകെ കൊവിഡ് മരണം: 33
  • രോഗം ഭേതമായത് : 101
  • മൊത്തം രോഗവിമുക്തര്‍: 1703

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News