2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബ്രിട്ടണ്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലും മൂന്നു മലയാളികള്‍; ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നീക്കം തുടങ്ങി

 

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല.

ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുന്‍പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ ഡിജോയുടെ കമ്പനിയാണ് കുടുംബത്തെ വിവരം അറിയിച്ചത്. മുംബൈയില്‍ നിന്നാണ് ഡിജോ കപ്പലില്‍ ചേര്‍ന്നത്. അതേസമയം, ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ ടാങ്കറിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു. ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്. ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത മൊബൈലുകളും ലാപ്‌ടോപുകളും തിരിച്ച് നല്‍കിയതായി അജ്മല്‍ സാദിഖ് പറഞ്ഞു. ഈ മാസം നാലിനാണ് ബ്രിട്ടന്‍, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്.


Read more at: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കപ്പലില്‍ ഇന്ത്യക്കാരും


വെള്ളിയാഴ്ച ദുബായിലെ ഫുജൈറയില്‍ നിന്ന് സഊദിയിലെ ജുബൈലിലേക്ക് പോവുകയായിരുന്ന സ്‌റ്റെനാ ഇംപോറയെന്ന കപ്പലാണ് ഹൊര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇതില്‍ ഇന്ത്യക്കാരുണ്ടായിരുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. മൂന്നു മലയാളികളെ കൂടാതെ വേറെയും ഇന്ത്യക്കാരുണ്ടെന്നാണ് വിവരം.

ഹൊര്‍മുസ്

കടപ്പാട്: അല്‍ജസീറ

 

ഗള്‍ഫിലെ ഹൊര്‍മുസ് കടലിടുക്ക് ലോകത്തെ തന്നെ ഏറ്റവും സുപ്രധാനമായ എണ്ണ നീക്ക പാതയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഗള്‍ഫ് ഓഫ് ഒമാന്റെയും ഇടയിലുള്ള പ്രദേശമാണിത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് കടലിലേക്കുള്ള ഏക പാതയെന്ന നിലയ്ക്കാണ് നയതന്ത്രപരമായി ഏറെ പ്രധാന്യമുള്ള സ്ഥലമായത്.

അതിനിടെ, ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരായ 18 ജീവനക്കാരെ സുരക്ഷിതരായി മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News