2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊളസ്‌ട്രോള്‍ മൂലം ബുദ്ധിമുട്ടുകയാണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിക്കോളൂ

കൊളസ്‌ട്രോള്‍ എന്നത് ഇന്ന് പ്രായഭേദമില്ലാതെ പലരേയും ബാധിക്കുകയാണ്. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിലൂടെയാണ് കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും നമ്മെ ബാധിക്കുന്നത്. എന്നാല്‍ കൃത്യമായ ഭക്ഷണം ശീലമാക്കുന്നതിലൂടേയും വ്യായാമത്തിലൂടേയും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ ബാധിച്ചവര്‍ ശീലമാക്കേണ്ട നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട മൂന്നെണ്ണത്തിനെ കുറിച്ച് അറിയാം.

1, ഓട്ട്‌സ്

ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ഓട്ട്‌സ്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ പറ്റിയ ആഹാരമാണ്. അതിനാല്‍ തന്നെ പ്രാതലായി ഓട്ട്‌സ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകരമാണ്.

   

2, ചിയ വിത്തുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെ സഹായിക്കുന്ന ഒന്നാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനം, മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം എന്നിവക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്.ഇതുകൂടാതെ, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ചിയ വിത്തുകളില്‍ കാണപ്പെടുന്നു. അതിനാല്‍, കൊളസ്‌ട്രോള്‍ ഉള്ള രോഗികള്‍ ഇത് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും

3, ഡ്രൈ ഫ്രൂട്ട്‌സ്

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് പറ്റിയ ഭക്ഷ്യവസ്തുവാണ് ഡ്രൈ ഫ്രൂട്ട്‌സ്.ഒമേഗ 3 കൊഴുപ്പ് അടങ്ങിയ വാല്‍നട്ട് ഹൃദയത്തെ സംരക്ഷിക്കാനും ഇതിനകം ഹൃദ്രോഗമുള്ളവരില്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബദാം, കശുവണ്ടി, വാല്‍നട്ട്, മഖാന എന്നിവയുള്‍പ്പെടെ എല്ലാ ഡ്രൈ ഫ്രൂട്ട്‌സിലും ആരോഗ്യകരമായ കൊഴുപ്പും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഡ്രൈ ഫ്രൂട്ട്‌സ് പതിവായി കഴിക്കണം.

Content Highlights:3 foods that lower cholesterol levels


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.