2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുദ്ധവും കെടുതിയും; ദക്ഷിണ സുഡാനില്‍ നിന്ന് നാടുവിട്ടത് 20 ലക്ഷം കുട്ടികള്‍

ജുബ: യുദ്ധവും അക്രമവും സഹിക്കാനാവാതെ ദക്ഷിണ കൊറിയയില്‍ നിന്ന് 20 ലക്ഷം കുട്ടികള്‍ നാടുവിട്ടുവെന്ന് യു.എന്‍. സുഡാനില്‍ നിന്ന് സ്വതന്ത്രമായി രണ്ടു വര്‍ഷത്തിനു ശേഷമാണ് ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഇപ്പോള്‍ ദക്ഷിണ സുഡാനില്‍ നടക്കുന്നതിനേക്കാളും വലിയ അഭയാര്‍ഥി പ്രതിസന്ധി മറ്റൊരിടത്തുമില്ലെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ആഫ്രിക്കന്‍ മേധാവി വാലന്റൈന്‍ തപ്‌സോബ പറഞ്ഞു.

1.2 കോടി ജനങ്ങളുള്ള ദക്ഷിണ സുഡാനില്‍ നാലു കുട്ടികളില്‍ മൂന്നു പേരും സ്‌കൂളുകളില്‍ പോകുന്നില്ലെന്ന് യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ലക്ഷത്തിലധികം കുട്ടികള്‍ ദക്ഷിണ സുഡാനില്‍ നിന്ന് പുറത്തേക്ക് പോയി. പത്തു ലക്ഷം കുട്ടികള്‍ വീടുവിട്ട് രാജ്യത്തിനകത്താണ്. അക്രമങ്ങളില്‍ ആയിരത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരുടെ യഥാര്‍ഥ കണക്ക് ഇതിലും കൂടുമെന്നാണ് കരുതുന്നത്. ദക്ഷിണ സുഡാനിലെ അധികം അഭയാര്‍ഥികളും രക്ഷെപ്പെടാന്‍ ആശ്രയിക്കുന്നത് ഭക്ഷണം പോലും ആവശ്യത്തിനില്ലാത്ത ഉഗാണ്ട, കെനിയ, സുഡാന്‍, എത്യോപ്യ പോലുള്ള രാജ്യങ്ങളെയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.