2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ച 28 പെണ്‍കുട്ടികള്‍ തളര്‍ന്നു വീണു, രണ്ടുപേരുടെ നില ഗുരുതരം

 


ബൊഗോട്ട: സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ചതിനെതുടര്‍ന്ന് തളര്‍ന്നു വീണ 28 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍. രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കൊളംബിയയിലെ ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടര്‍ന്ന് കുട്ടികളിലെ രക്തസമ്മര്‍ദം ക്രമാതീതമായി ഉയര്‍ന്നതോടെ തളര്‍ന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കുട്ടികള്‍ കൂട്ടം ചേര്‍ന്ന് ഓജോബോര്‍ഡ് കളിക്കുന്നതിനിടയില്‍ ആകാംക്ഷയും പരിഭ്രാന്തിയും വര്‍ധിച്ച് തളര്‍ന്നുവീണെന്നും ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുട്ടികളില്‍ എല്ലാവരിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്.
കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഗുരുതരമായ ആരോപണമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപകമായി ഉയരുന്നത്.

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.