മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 29 ന് (റബീഉല്‍ അവ്വല്‍ 12ന്) വ്യാഴാഴ്ച ബഹ്റൈനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
മീലാദുന്നബി പ്രമാണിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾ, മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഡയറക്ടറേറ്റുകൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ററും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ പുറത്തിറക്കിയ സർക്കുലറിലാണ് അറിയിച്ചത്. നബിദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും മത കാര്യ വിഭാഗം നടത്തിവരാറുള്ള നബിദിന സംഗമം ഈ വര്‍ഷം ഓണ്‍ലൈനില്‍ നടക്കും.
بتعميم من ولي العهد.. الخميس عطلة ذكرى المولد النبوي الشريفhttps://t.co/Ju9K8LjRdr#Bahrain #البحرين #أخبار #الوطن #
— Alwatan – الوطن (@Alwatan_Live) October 26, 2020
Comments are closed for this post.