
2 ബില്യണ്‍ ഡോളര്‍ ചെലവ്, 15000 സ്ഥിരം ജോലികള്‍
റിയാദ്: സഊദിയിലെ ഏറ്റവും വലിയ ടൂറിസം, പൈതൃക പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. തായിഫിലെ ഉക്കാദ് നഗരിയില്‍ നിര്‍മിക്കുന്ന പൈതൃക നഗരിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ചിലവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 15,000 പേര്‍ക്ക് ജോലിയും ലഭിക്കും. ഇതില്‍ 80 ശതമാനം തൊഴിലുകളും യുവാക്കളായ സഊദികള്ക്കായിരിക്കും.
രണ്ട് ബില്യണ്‍ ഡോളര്‍ ചിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനവും സ്വകാര്യ മേഖലയിലാണ്. ഹെറിറ്റേജ് സെന്ററുകള്‍, മ്യൂസിയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, കണ്വെന്ഷന് സെന്റര്‍, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ടൂറിസം പൈതൃക പദ്ധതി. ഉക്കാദ് പദ്ധതിയുടെ ഭാഗമായ തായിഫില്‍ 750,000 ആളുകള്‍ക്കുള്ള ഹൗസിംഗ് കേന്ദ്രങ്ങളും വര്‍ഷത്തില്‍ അഞ്ചു മില്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളവും സജ്ജീകരിക്കുന്നുണ്ട്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ടെ ടെക്നോളജി ഹബ്, തായിഫ് യൂണിവേഴ്സറ്റി, ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിനോദം വഴി പഠിക്കുന്നതില്‍ സംവദിക്കുന്ന ഇന്ററാക്ടീവ് മ്യൂസിയങ്ങള്‍, ഉക്കാദ് മ്യൂസിയം, ഫെസ്റ്റിവെല്‍, വര്‍ഷം മുഴുവനും പാരമ്പര്യ ഇനങ്ങള്‍, കവിതകള്‍, നാടകവേദികള്‍ എന്നിവക്കായുള്ള മള്‍ട്ടി സൗകര്യങ്ങളുള്ള കണ്വെന്ഷന് സെന്റര്‍, ഉക്കാദ് സ്മാരക കേന്ദ്രങ്ങള്‍, ഉക്കാദ് പാര്‍ക്ക് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഇവിടെ സംവിധാനിക്കും. കൂടാതെ, മാര്‍ക്കറ്റ്, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, ബിസിനസ് കേന്ദ്രങ്ങള്‍, ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ എന്നിവയും സജ്ജീകരിക്കും.
ക്ക ഗവര്‍ണറും സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് പുതിയ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. പന്ത്രണ്ടാമത് ഉക്കാദ് മേളയിലെ ഉദ്ഘാടന ചടങ്ങിലാണ് പുതിയ പദ്ധതി പ്രവര്‍ത്തനകള്‍ക്ക് ശിലാസ്ഥാപനം നടത്തിയത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ നഗരിക്ക് രൂപം നല്‍കിയത്.