2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജസ്ഥാനില്‍ രണ്ടപകടങ്ങളിലായി 26 പേര്‍ മരണപ്പെട്ടു; 45 പേര്‍ക്ക് പരുക്ക്

ജെയ്പൂര്‍: രാജസ്ഥാനില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ രണ്ടപകടങ്ങളില്‍ 26 പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലിസ് അറിയിച്ചു. സിരോഹി ജില്ലയിലെ വീര വീര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന അപകടത്തില്‍ 13 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്വകാര്യ ബസ്സ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് സിരോഹി ജില്ലാ കലക്ടര്‍ എല്‍.എന്‍ മീര അറിയിച്ചു. സ്വകാര്യ ബസ് ഒരു ട്രക്കിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.
അപകടത്തില്‍ ഒമ്പത് പേര്‍ തല്‍ക്ഷണം മരിച്ചും. മരിച്ച 13 പേരില്‍ എട്ടു പേരെ തിരിച്ചറിഞ്ഞതായി കലക്ടര്‍ പറഞ്ഞു. പരുക്കേറ്റവരെ ഉദയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബില്‍വാര ഗ്രാമത്തിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇവിടെ നടന്ന അപകടത്തില്‍ 13 പേര്‍ മരിക്കുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രാക്ടറും ട്രോളിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദ്‌നൂരിലേക്ക് പോകുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടവരെന്ന് പൊലിസ് പറഞ്ഞു. മരണപ്പെട്ടവരില്‍ കൂടുതലും ട്രോളിയില്‍ യാത്ര ചെയ്തവരാണെന്നും പൊലിസ് പറഞ്ഞു. ട്രോളിയിലുണ്ടായിരുന്ന 12 പേരാണ് അപകടത്തിനിരയായത്. പരുക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. നിയന്ത്രണം വിട്ട ട്രക്ക് ട്രോളിയില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.