2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി വീടുകളില്‍ പ്രാര്‍ത്ഥന നടത്തുക: സമസ്ത ബഹ്റൈന്‍

ഉബൈദുല്ല റഹ് മാനി

മനാമ: ബുധനാഴ്ച നാട്ടില്‍ വെച്ച് നിര്യാതനായ എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചനമറിയിച്ചു.
മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഉലമാക്കൾക്ക് താങ്ങും തണലുമായി നിന്ന അദ്ധേഹത്തിന്‍റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്നും നേതാക്കൾ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.
ബഹ്റൈനിലെ പ്രത്യേക സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന സാധ്യമല്ലാത്തതിനാല്‍ എല്ലാവരും അദ്ധേഹത്തിന് വേണ്ടി വീടുകളില്‍ മയ്യിത്ത് നിസ്കാരവും   പ്രാർത്ഥനയും നിര്‍വ്വഹിക്കണമെന്നും നേതാക്കൾ വിശ്വാസികളോടഭ്യർത്ഥിച്ചു.
സമസ്ത ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ് കെ എസ് എസ് എഫ് ബഹ്റൈൻ സംഘടനകളും അനുശോചനമറിയിച്ചു.

Also read: എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.