
റിയാദ്: സഊദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയില്‍ ഓഹരിയിറക്കാന് ഇന്ത്യ ശ്രമം തുടങ്ങി. സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സഊദിയുടെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി അരാംകോയുടെ അഞ്ചു ശതമാനം ഓഹരി പുറത്തേക്ക് വില്‍ക്കാനുള്ള തീരുമാനത്തെ തുടര്‍ന്നു വിവിധ വിദേശ കമ്പനികള്‍ ഓഹരി വാങ്ങാന്‍ സന്നദ്ധമായി ഇതിനകം രാഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങിക്കുകയെന്നാണ് വിവരം. കൂടാതെ, സഊദിയുമായി ചേര്‍ന്ന് വര്‍ഷത്തില്‍ 60 ബില്യന്‍ ടണ്‍ ഉല്പാദന ശേഷിയുള്ള പുതിയ മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹുമായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ വെച്ച് വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.