കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ കാരങ്ങങ്ങളാൽ നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു. 25,000ത്തിലേറെ പേരെയാണ് കഴിഞ്ഞ ഏഴര മാസത്തിനിടെ കുവൈത്തിൽ നിന്ന് ഔദ്യോഗികമായി നാട് കടത്തിയത്. ഇതിൽ 10,000 പേർ സ്ത്രീകളാണ്. ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികളെയാണ് നാടുകടത്തുന്നത്. ഔദ്യോഗികമായി നാട് കടത്തുന്നതിന് പുറമെ ജോലി നഷ്ടമായി കുവൈത്തിൽ നിന്ന് മടങ്ങുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
ദിവസേന ശരാശരി നൂറിലേറെ പേരെയാണ് നാടുകടത്തുന്നത്. താമസ കുടിയേറ്റ നിയമം ലംഘിച്ചവർ, തൊഴിൽനിയമം ലംഘിച്ചവർ, ലഹരി കച്ചവടം, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, രാജ്യദ്രോഹ കുറ്റം ചെയ്തവർ തുടങ്ങിയവരെയാണ് പ്രധാനമായും നാട് കടത്തുന്നത്. ശിക്ഷക്ക് ശേഷമാണ് നാട് മിക്കവരെയും നാട് കടത്തുന്നത്.
താമസ കുടിയേറ്റ വകുപ്പാണ് ഏറ്റവും കുടുതൽ പേരെ നാടുകടത്താൻ റിപ്പോർട്ട് നൽകിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാട് കടത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. നാട് കടത്തൽ തുടരും. വർഷാവസാനത്തോടെ 40,000 പേരെയെങ്കിലും പിടികൂടി നാടുകടത്താമെന്നാണ് കണക്കുകൂട്ടൽ.
നിയമലംഘകരില്ലാത്ത രാജ്യമെന്ന ലക്ഷ്യത്തിനായി പരിശോധനയും നാടുകടത്തലും ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് സൂചിപ്പിച്ചു. കുവൈത്തിൽ ഒളിവിലുള്ള ഒരു ലക്ഷം നിയമലംഘകരെ പിടികൂടാൻ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
Comments are closed for this post.