2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

25 ഫലസ്ഥീന്‍ കുഞ്ഞുങ്ങളെ ഇസ്രാഈല്‍ കൊലപ്പെടുത്തി: യൂനിസെഫ്

ന്യൂയോര്‍ക്ക് സിറ്റി: 2015ലെ അവസാന മൂന്ന് ആഴ്ചയ്ക്കിടെ 25 ഫലസ്ഥീനി കുഞ്ഞുങ്ങളെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതായി യൂനിസെഫ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ 1,300ഓളം കുട്ടികള്‍ക്കു പരുക്കേറ്റതായും കുട്ടികള്‍ക്കു വേണ്ടിയുള്ള യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതലായും വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലെ കുട്ടികളാണ് ഇസ്രാഈല്‍ ആക്രമണത്തിനിരയായത്.
വെസ്റ്റ് ബാങ്കിലും പടിഞ്ഞാറന്‍ ജറൂസലേമിലും മൂന്ന് ഇസ്രാഈലീ കുഞ്ഞുങ്ങള്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
ഇസ്രാഈല്‍ തടവിലുള്ള ഫലസ്ഥീനികളുടെ എണ്ണം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.