2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരിപ്പൂരില്‍ ഒരു മാസത്തിനുള്ളില്‍ 24 മണിക്കൂര്‍ വിമാന സര്‍വീസ്;മിന്നല്‍ വേഗത്തില്‍ ജോലി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനി

കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു മാസം കൊണ്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. മഴ തടസമായില്ലെങ്കില്‍ പത്ത് ദിവസം കൊണ്ട് തന്നെ ജോലികള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. നവംബര്‍ വരെയാണ് റീകാര്‍പറ്റിങ് ജോലി തീര്‍ക്കാന്‍ കരാര്‍ കമ്പനിക്ക് സമയം നല്‍കിയിട്ടുളളത്. ജനുവരി മാസത്തിലായിരുന്നു റീ കാര്‍പറ്റിങ് ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ ഹജ്ജ് സര്‍വീസുകള്‍ നടത്തേണ്ടതിനാല്‍ ജൂണ്‍ മാസം തുടക്കത്തില്‍ തന്നെ കാര്‍പറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനിക്ക് സാധിച്ചു.

പിന്നീട് പലവിധ തടസങ്ങളുമായി ഇഴഞ്ഞുനീങ്ങിയ ജോലികളാണ് ഇപ്പോള്‍ വീണ്ടും വലിയ വേഗത്തില്‍ പുരോഗമിച്ചിരിക്കുന്നത്.
അതേസമയം ജനുവരി മാസം മുതലായിരുന്നു കരിപ്പൂരില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ പകല്‍ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ ഇവിടെ വിമാനസര്‍വീസുകള്‍ നടത്തുന്നതിന് അനുമതിയില്ല. എന്നാല്‍ അത്യാവശ്യ ഘട്ടമാണെങ്കില്‍ ഈ സമയത്ത് സര്‍വീസ് നടത്താം. എന്നാല്‍ പണി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പഴയത് പോലെ വീണ്ടും വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്നതാണ്.

Content Highlights:24 hours flight service in Karipur within a month


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.