തൃത്താല (പാലക്കാട്): തൃത്താല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഗവര്‍ണറുടെ അനുമതി തേടി.
കാലടി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിലാണ് വിജിലന്‍സ് നടപടി. നിയമനത്തില്‍ വി.സിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. വി.സിക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുള്ളതിനാലണ് വിജിലന്‍സ് അനുമതി തേടിയത്.
ഗവര്‍ണറുടെ അനുമതി ലഭിച്ചശേഷം വിജിലന്‍സിന് അന്വേഷണത്തിലേക്കു കടക്കാം. കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍ എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയ വാര്‍ത്ത വലിയ വിവാദമായിരുന്നു. നിനിതയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ വി.സിക്ക് കത്തയച്ചിരുന്നു.
ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് അംഗങ്ങളാണ് വി.സിക്കു പരാതി നല്‍കിയത്. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കമ്മിറ്റിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
Comments are closed for this post.