കോട്ടയം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇതുസംബന്ധിച്ച് നാളെ എന്‍.സി.പി യോഗം ചേരാനിരിക്കെയാണ് പന്ന്യന്‍ പരസ്യമായി രംഗത്തെത്തിയത്.
കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാണ് ആവശ്യം. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെയായിരുന്നു പന്ന്യന്റെ പരാമര്‍ശം.
കഴിഞ്ഞദിവസം ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തിരുന്നു. പിന്നീട് ചേര്‍ന്ന് സി.പി.എം യോഗം ഇതുസംബന്ധിച്ച തീരുമാനം എല്‍.ഡി.എഫിന് വിട്ടു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനം മുഖ്യമന്ത്രിക്കു വിടുകയായിരുന്നു. രാജി സമ്മര്‍ദം ശക്തമായെങ്കിലും ഇതുവരെ തോമസ് ചാണ്ടിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
Comments are closed for this post.