2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തമിഴ്‌നാട്ടില്‍ 2340 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അപേക്ഷകര്‍ക്ക് തമിഴ് നിര്‍ബന്ധം

ചെന്നൈ: തമിഴ്‌നാട്ടിലെ 2340 അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. സെപ്റ്റംബര്‍ നാല് മുതല്‍ 24 വരെ http://www.trb.tn.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയാവുന്നരാകണം.
പത്താംക്ലാസ്/പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവരാണ് അപേക്ഷകരെങ്കില്‍ അവര്‍ തമിഴ്‌നാട് പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റില്‍ ജയിച്ചിരിക്കണം.

ശമ്പളം: 57,700 1,82,400 രൂപ.

2340 Assistant Professor Vacancies in Tamil Nadu


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.