2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പറയാനുള്ളതെല്ലാം നിറചിരിയോടെ ആ വിഡിയോയിലൂടെ പറഞ്ഞു; പിന്നാലെ നദിയിലേക്ക് ചാടി; ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം

ഭര്‍തൃപീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യ

അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എടുത്ത വിഡിയോയില്‍ മുഴുവനും ചിരി നിറഞ്ഞു നില്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ സബര്‍മതി നദിയില്‍ ചാടി ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണ സംഭവം നടന്നത്. അയിഷ ആരിഫ് ഖാന്‍ എന്ന യുവതിയാണ് വിഡിയോക്ക് പിന്നാലെ നദിയിലേക്ക് ചാടിയത്. സ്വയം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്.നന്നായി ചിരിക്കുന്നുമുണ്ട്. പക്ഷേ കണ്ണുകളില്‍ നിരാശ. താന്‍ ചെയ്യാന്‍ പോകുന്നതിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്നു.

‘അസലാമു അലൈക്കും, എന്റെ പേര് അയിഷ. ഇപ്പോള്‍ ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്റെ മാത്രം തീരുമാനമാണ്. ആരും എന്നെ പ്രേരിപ്പിച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് ഒന്നും പറയാനില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ്സ് മാത്രമാണ് നല്‍കിയത്. ആരിഫിന്( ഭര്‍ത്താവ്) സ്വാതന്ത്ര്യം വേണം. ഞാന്‍ അദ്ദേഹത്തിന് അത് നല്‍കുന്നു. അല്ലാഹുവിന്റെ അടുത്തേക്ക് പോകുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അവിടെയെത്തി ഞാന്‍ ചോദിക്കും എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റെന്ന്. ഒരു കാര്യം ഞാന്‍ പഠിച്ചു; നിങ്ങള്‍ സ്‌നേഹിക്കപ്പെടണമെങ്കില്‍ നിങ്ങളും സ്‌നേഹിക്കണം. ഒരു വശത്ത് നിന്ന് മാത്രമുള്ള സ്‌നേഹത്തില്‍ നിന്ന് ഒരു ലാഭവും ഉണ്ടാകില്ല. ഞാന്‍ കാറ്റ് പോലെയാണ്. എനിക്ക് ഒഴുകണം. ഇന്ന് ഞാന്‍ സന്തോഷവതിയാണ്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും സ്മരിക്കുക. ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുമോ എന്ന് അറിയില്ല’. വിഡിയോയിലൂടെ ആയിഷ പറഞ്ഞ അവസാന വാക്കുകളാണിത്.

ആയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത് 2018ലാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരിഫും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി.തിരിക സ്വന്തം വീട്ടിലെത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി അയിഷയെ ഭര്‍തൃവീട്ടിലേക്ക് അയച്ചു.1.5 ലക്ഷം രൂപ ആയിഷയുടെ പിതാവ് ആരിഫിന് നല്‍കുകയും ചെയ്തു. എന്നിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. വീണ്ടും ആയിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.

ഭര്‍ത്താവുമായി പിരിഞ്ഞുള്ള ജീവിതം സഹിക്കാനാകാതെയാണ് ആയിഷ മരിക്കാന്‍ തീരുമാനിച്ചത്. മരിക്കുന്നതിന് മുമ്പ് വിഡിയോ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുത്തു. എന്നാല്‍ അയിഷെ സമാധാനിപ്പിക്കുന്നതിന് പകരം എന്താന്ന് വച്ചാല്‍ ചെയ്യാനാണ് പറഞ്ഞത്. ഇതോടെ ബസര്‍മതി നദിയിലേക്ക് ചാടുകയായിരുന്നു അവര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.