2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടിയെ ആക്രമിച്ച കേസ്: അതിവേഗ വിചാരണയ്ക്ക് പൊലിസ് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ നടത്തണമെന്ന് പൊലിസ് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചു.

സിനിമാ മേഖലയില്‍ ശക്തമായ സ്വാധീനമുള്ളയാളാണ് പ്രതിയായ ദിലീപ്. വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ. കുറ്റപത്രത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള 50 ഓളം പേരെയും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വാധീനമുള്ള ദിലീപിന് അനുകൂലമായി സിനിമക്കാര്‍ പിന്നീട് മൊഴി മാറ്റുമോ എന്ന ഭയം അന്വേഷണ സംഘത്തിനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.