
ഇറാന് നീക്കം ഗൗരവമേറിയത്
റിയാദ്: അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ അമേരിക്കയെയും മറ്റു അന്താരാഷ്ട്ര കപ്പലുകളെയും ലക്ഷ്യംവച്ച് ആക്രമണം നടത്താനുള്ള മിസൈലുകള്‍ യമന്‍ ഹൂതികള്‍ക്ക് നല്‍കുന്നത് ഇറാനാണെന്ന് അമേരിക്ക. ഇത് ഗൗരവമേറിയതാണെന്നും ആ നിലക്ക് തന്നെയാണ് അമേരിക്ക കാണുന്നതെന്നും അമേരിക്കന്‍ ചീഫ് കൂട്ടായ്മ ചെയമാന് ജനറല്‍ ജോ ഡണ്‍ഫോര്‍ഡ് പറഞ്ഞു. പ്രതിരോധ മാഗസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസിനെയും അന്താരാഷ്ട്ര നാവിക വ്യൂഹത്തെയും നിരന്തരമായി ബുദ്ധിമുട്ടിലാക്കുകയാണ് ഇറാന്. അന്താരാഷ്ട്ര കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെയും യമനിലെ ബാബ് അല്‍ മന്ദബ് കപ്പല്‍ ചാലിലെയും സുരക്ഷയും സ്വാതന്ത്ര്യവും അമേരിക്കയുടെ ലക്ഷ്യമാണ്. യമനിലെ ഹൂതി വിഭാഗത്തിന് ചെങ്കടല്‍ തീരത്ത് ആന്റി ഷിപ് ക്രൂയിസ് മിസൈലുകളാണ് ഇറാന് ഇതിനായി നല്‍കുന്നത്. രണ്ട് പ്രധാന കപ്പല്മാര്ഗ്ഗങ്ങളിലുമുള്ള ഇറാന്റെ ഈ നീക്കം തികച്ചും അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
1970 മുതല്‍ ഈ ജലപാത തുറന്നിടാനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കന്‍ നേവി ഈ വര്‍ഷാദ്യം ഇറാന് യുദ്ധ കപ്പലിനെതിരെ മുന്നറിയിപ്പ് മിസൈല്‍ തൊടുത്തുവിട്ട കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments are closed for this post.