
കോഴിക്കോട്: ഒരു മുന്നറിയിപ്പും നല്‍കാതെ വൈദ്യൂതി പോസ്റ്റ് മാറ്റുന്നതിനിടെ നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കെ.എസ.്ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ ജീവന് നഷ്ടമാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രോഷാകുലരായ നാട്ടുകാരാണ് കോഴിക്കോട്- നടുവട്ടം റോഡ് ഉപരോധിച്ചത്. ബേപ്പൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന് അര്‍ജുനാണ് മരിച്ചത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.
പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുന്റെ ശരീരത്തിലേക്കാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരുക്കേറ്റയുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാതൊരു മുന്കരതലുമില്ലാതെയായിരുന്നു പോസ്റ്റ് മാറ്റിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.