2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോര്‍ച്ചുഗല്‍ നിരത്തിലൂടെ ഒഴുകിയെത്തിയത് 22 ലക്ഷം ലിറ്ററോളം വൈന്‍; അന്തംവിട്ട് നാട്ടുകാര്‍

പോര്‍ച്ചുഗല്‍ നിരത്തിലൂടെ ഒഴുകിയെത്തിയത് 22 ലക്ഷം ലിറ്ററോളം വൈന്‍; അന്തംവിട്ട് നാട്ടുകാര്‍

   

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോ എന്ന നഗരത്തിലെ ജനങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നത് ഒരു അത്ഭുതക്കാഴ്ച്ച കണ്ടുകൊണ്ടാണ്. പുഴപോലെ റോഡിലൂടെ ഒഴുകിവരുന്ന ചുവന്ന വൈന്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു ഡിസ്റ്റിലറിയില്‍ സൂക്ഷിച്ചിരന്ന വൈന്‍ടാങ്ക് പൊട്ടി 22 ലക്ഷംലിറ്റര്‍ വരുന്ന വൈന്‍ നിരത്തിലൂടെ ഒഴുകിനീങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇത്തരത്തില്‍ വൈന്‍ ഒഴുകിയെത്തുന്നത് പുഴകള്‍ക്കും മറ്റ് ജലാശയങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി വൈന്‍ ഒഴുകുന്നത് വഴിതിരിച്ചുവിട്ടു.

ടാങ്ക് പൊട്ടി വൈന്‍ നിരത്തിലൊഴുകിയതിന് പിന്നാലെ ക്ഷമാപണവുമായി ലെവിറാ ഡിസ്റ്റിലറി രംഗത്തെത്തി. എല്ലാ ഉത്തരവാദിത്വവും തങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് പരിഹാരം നല്‍കുമെന്നും റോഡുകള്‍ വൃത്തിയാക്കുന്നതിന്റെ ചെലവുകള്‍ വഹിക്കുമെന്നും ഡിസ്റ്റിലറി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.