2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈൻ എസ് കെ എസ് എസ് എഫ് ‘ഓണ്‍ലൈന്‍ മനുഷ്യ ജാലിക’ ശ്രദ്ധേയമായി

മനാമ: ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തില്‍ ബഹ്റൈൻ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ മനുഷ്യ ജാലിക ശ്രദ്ധേയമായി.
ബഹ്റൈനിലെ പ്രത്യേക സാഹചര്യത്തിലാണ് സൂം ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ മനുഷ്യജാലിക സംഘടിപ്പിച്ചത്.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ എം .എൽ എ . വിശിഷ്ടാതിഥിയായിരുന്നു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി അസൈനാർ കളത്തിങ്ങൽ (കെ.എം .സി .സി), ബിനു കുന്നന്താനം(ഒ.ഐ.സി.സി), അരുൽദാസ് തോമസ് (ഐ സി.ആർ.എഫ് ), കെ.ടി സലീം (സാമൂഹ്യ പ്രവർത്തകൻ), എസ്.എം അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, അശ്റഫ് അൻവരി ചേലക്കര, സജീർ പന്തക്കൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു. സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയ നേതാക്കൾ സംബന്ധിച്ചു.

ഹാഫിള് ശറഫുദ്ധീൻ ഖിറാ അത്ത് നടത്തി. റബീഅ് ഫൈസി അമ്പലക്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നിശാദ് വയനാട് ദേശീയോ ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു,
എസ്‌.കെ.എസ്‌.എഫ്‌.ബഹ്‌റൈൻ പ്രസിഡന്റ്‌ റബീഹ്ഫൈസി അധ്യക്ഷനായിരുന്നു. അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News