
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗം ഭേതമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ഇന്ന് മാത്രം 213 പേര് രോഗവിമുക്തരായി. ഇതോടെ രാജ്യത്തെ കൊറോണ രോഗ മുക്തരുടെ എണ്ണം 1389 ആയി. രോഗമുക്തരാവുന്നവരെ അടുത്ത രണ്ട് ദിവസം ആശുപത്രിയില്‍ പ്രത്യേകം ഒരുക്കിയ വാര്‍ഡില്‍ രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുകയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ മൊത്തം 3740 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 ഇന്ത്യക്കാരും. രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1769 ആയി. 294 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പകര്‍ന്നത്.
രാജ്യത്ത് ഒരു മരണം കൂടി
തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 67 കാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് മരിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 24 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
രാജ്യത്ത് ചികിത്സയില്‍ 2327 പേരാണ് നിലവിലുള്ളത്. 66 പേര് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അതില്‍ 38 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
Comments are closed for this post.