2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസ് എന്തായി: ഉദ്ധവ് താക്കറെ

മുംബൈ: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ(എന്‍.സി.ബി) നിശിതമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഏതു സംസ്ഥാനത്തായിരുന്നുവെന്നും ആ കേസ് എന്തായെന്നും ഉദ്ധവ് ശിവസേനയുടെ വാര്‍ഷിക റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ ചോദിച്ചു.
പ്രശസ്തിക്കായി സെലബ്രിറ്റികള്‍ക്ക് പിന്നാലെ പോകുകയാണ് എന്‍.സി.ബിയെന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയ കേസിന്റെ സ്ഥിതി ഇപ്പോള്‍ എന്തായെന്നും അദ്ദേഹം എന്‍.സി.ബിയോട് ചേദിച്ചു. മഹാരാഷ്ട്ര മയക്കുമരുന്നിന്റെ കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്‍.സി.ബിയുടെ നീക്കം. എന്‍.സി.ബി സെലിബ്രിറ്റികളെ പിടികൂടി ഫോട്ടോ എടുത്ത് ബഹളമുണ്ടാക്കുകയാണ്.
ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഓപറേറ്റ് ചെയ്യുന്ന മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്ദ്ര തുറമുഖം ഏതു സംസ്ഥാനത്താണ്. എന്നായിരുന്നു ഉദ്ധവിന്റെ ചോദ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.