2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.എ.ഇയില്‍ ഇന്ന് 206 കൊവിഡ് വിമുക്തര്‍

രാജ്യത്ത് 11 മരണം കൂടി; മരണസംഖ്യ 157 ആയി

 

ദുബായ്: യു.എ.ഇയില്‍ കൊവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് ആരോഗ്യ മന്ത്രാലയം. ഇന്ന് മാത്രം രോഗമുക്തരായത് 206 പേര്‍. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 3,359 ആയി. കഴിഞ്ഞ മാസം പ്രതിദിനം ശരാശരി 100 പേര്‍ക്കാണ് രോഗം ഭേതമായത്. എന്നാല്‍ ഈ മാസത്തേത് ശരാശരി 150 ആയി ഉയര്‍ന്നുവെന്ന് മന്ത്രാലയം അറിയിച്ചു.


രാജ്യത്ത് 11 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 157 ആയി ഉയര്‍ന്നു. പുതുതായി 546 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. മൊത്തം വൈറസ് ബാധിതരുടെ എണ്ണം 15,738 ആയി.സാമൂഹികാകലം പാലിക്കാത്തതിനാല്‍ രണ്ട് കുടുംബങ്ങളില്‍ നിന്ന് 30 പേര്‍ക്കാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ് രോഗം ബാധിച്ചവരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യു.എ.ഇയിലെ കൊവിഡ് നില

  • പുതിയ കേസുകള്‍: 546
  • ആകെ പോസിറ്റീവ് കേസുകള്‍: 15,738
  • മരണം: 11
  • ആകെ മരണം: 157
  • ഇന്ന് രോഗമുക്തരായത്: 206
  • ആകെ രോഗവിമുക്തര്‍: 3,359

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News