2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2024 അവസാനംവരെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാകില്ലെന്ന് സെറം മേധാവി

പുനെ: 2024 അവസാനം വരെ ലോകത്തെ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം മേധാവി അദാര്‍ പൂനവാല. വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയുംവിധം നിര്‍മാതാക്കള്‍ ഉല്‍പാദനശേഷി വര്‍ധിപ്പിച്ച് തുടങ്ങിയിട്ടില്ല.
പ്രതിരോധത്തിന് രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കില്‍ ലോകത്തിന് മുഴുവന്‍ വേണ്ടി 1500 കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കേണ്ടി വരും. അങ്ങിനെവരുമ്പോള്‍ ലോകത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ നാലോ അഞ്ചോ വഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യക്കുവേണ്ടി ആയിരിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ലഭ്യമാവുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് സെറം മേധാവിയുടെ പ്രതികരണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.