2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘എലിസബത്ത് രാജ്ഞി മുതല്‍ ബെനഡിക്ട് പതിനാറാമന്‍ വരെ’; 2022 ലെ വേര്‍പാടുകള്‍

2022ല്‍ നിരവധി പ്രമുഖരാണ് മണ്‍മറഞ്ഞത്. എലിസബത്ത് രാജ്ഞി മുതല്‍ ബെനഡിക് പതിനാറാമന്‍ വരെ നീളുന്നു പ്രമുഖരുടെ വേര്‍പാടിന്റെ നിര.

ജനുവരി

 • ബെറ്റി വൈറ്റ്: അമേരിക്കന്‍ ടെലിവിഷന്‍ താരം
 • പണ്ഡിറ്റ് ബിര്‍ജു മഹാരാജ്: നര്‍ത്തകന്‍ 
 • റിച്ചഡ് ലീക്കി: കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍
 • പ്രൊഫ.ചന്ദ്രശേഖര്‍ പാട്ടീല്‍: കന്നഡ കവി
 • ഡേവിഡ് സസ്സോലി: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
 • എസ്. രമേശന്‍: കവി
 • പ്രൊഫ. എം.കെ.പ്രസാദ്: പരിസ്ഥിതി പ്രവര്‍ത്തകന്‍

ഫെബ്രുവരി

 • ലതാ മങ്കേഷ്‌കര്‍: ഗായിക
 • കെ.പി.എ.സി ലളിത: നടി
 • ബപ്പി ലാഹിരി: ബോളിവുഡ് സംഗീതസംവിധായകന്‍, ഗായകന്‍
 • കോട്ടയം പ്രദീപ്: നടന്‍
 • രാഹുല്‍ ബജാജ്: വ്യവസായി
 • ഭാനുമതി റാവു: നര്‍ത്തകി
 • ഇവാന്‍ റെയ്റ്റ്മാന്‍: കനേഡിയന്‍ സിനിമ സംവിധായകന്‍
 • ഡോ.എം. ഗംഗാധരന്‍: ചിത്രകാരന്‍

മാര്‍ച്ച്

 • പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
 • ഐജാസ് അഹമ്മദ്: മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
 • മധു മാസ്റ്റര്‍: നാടകപ്രവര്‍ത്തകന്‍
 • ഡോ.റോയ് ചാലി: കേരളത്തില്‍ ആദ്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
 • ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡ്രിഗ്‌സ്: 1990-93 കരസേനാ മേധാവി.

ഏപ്രില്‍

 • എം.സി. ജോസഫെന്‍: സംസ്ഥാന വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷ
 • ജോണ്‍ പോള്‍: തിരക്കഥാകൃത്ത്. 
 • കെ. ശങ്കരനാരായണന്‍: മുന്‍ മന്ത്രി, മുന്‍ ഗവര്‍ണര്‍, കോണ്‍ഗ്രസ് നേതാവ്
 • എം.വിജയന്‍: ജീവശാസ്ത്രജ്ഞന്‍
 • സ്റ്റീഫന്‍ വില്‍ഹൈറ്റ്: ജിഫ് (ഏകഎ) സ്രഷ്ടാവ്.
 • നീല്‍ ആഡംസ്: കോമിക് ചിത്രരചയിതാവ്.

മെയ്

 • ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍: യു.എ.ഇ. പ്രസിഡന്റ്. 
 • സുഖ്‌റാം: മുന്‍ കേന്ദ്രമന്ത്രി.
 • ശിവജി പട്‌നായിക്: കമ്യൂണിസ്റ്റ് നേതാവ്. 
 • സിദ്ദു മൂസേവാല: പഞ്ചാബി ഗായകന്‍.
 • പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ: സന്തൂര്‍ വാദകന്‍
 • ലിയോനിഡ് ക്രാവ്ചുക്: സ്വതന്ത്ര യുക്രൈന്റെ ആദ്യ പ്രസിഡന്റ്
 • സ്റ്റാനിസ്ലാവ് ഷുഷ്‌കെവിച്ച്: സ്വതന്ത്ര ബലാറസി ആദ്യ തലവന്‍

ജൂണ്‍

 • കൃഷ്ണകുമാര്‍ കുന്നത് (കെ.കെ): ബോളിവുഡിലെ മലയാളി ഗായകന്‍
 • പ്രയാര്‍ ഗോപാലകൃഷ്ണന്‍: കോണ്‍ഗ്രസ് നേതാവ്. 
 • ജീന്‍ ലൂയി ട്രിന്റിഗ്‌നന്റ്: ഫ്രഞ്ച് ചലച്ചിത്ര താരം. 
 • ആര്‍. കരുണാമൂര്‍ത്തി: തകില്‍ വിദ്വാന്‍.
 • ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി: എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍

ജൂലായ്

 • ഷിന്‍സോ ആബെ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി.
 • പീറ്റര്‍ ബ്രൂക്ക്: ബ്രിട്ടീഷ് നാടക ചലച്ചിത്ര സംവിധായകന്‍.
 • പി. ഗോപിനാഥന്‍ നായര്‍: പ്രമുഖ ഗാന്ധിയന്‍.
 • പ്രതാപ് പോത്തന്‍: ചലച്ചിത്ര നടന്‍, സംവിധായകന്‍.
 • ബുപെന്ദര്‍ സിങ്: സിനിമ പിന്നണി ഗായകന്‍, ഗസല്‍ ഗായകന്‍, ഗിറ്റാറിസ്റ്റ്.
 • ജയിംസ് ലവ്‌ലക്ക്: ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍

ഓഗസ്റ്റ്

 • മിഖായേല്‍ ഗോര്‍ബച്ചേവ്: മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ്. 
 • ജി.എസ്. പണിക്കര്‍: ചലച്ചിത്ര സംവിധായകന്‍.
 • ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍: കമ്യൂണിസ്റ്റ് ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍.
 • വുള്‍ഫ് ഗാം പീറ്റേഴ്‌സ്: ഹോളിവുഡ് ചലച്ചിത്ര സംവിധായകന്‍.
 • നാരായന്‍: മലയാളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ നോവലിസ്റ്റ്

സെപ്റ്റംബര്‍

 • എലിസബത്ത് II : ബ്രിട്ടീഷ് രാജ്ഞി
 • ഴാം ലുക്ക് ഗൊദാര്‍ദ്: ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍
 • മേരി റോയ്: സാമൂഹിക പ്രവര്‍ത്തക

ഒക്ടോബര്‍

 • കോടിയേരി ബാലകൃഷ്ണന്‍: മുന്‍ ആഭ്യന്തര മന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി
 • മുലായം സിങ് യാദവ്: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര മന്ത്രി, സോഷ്യലിസ്റ്റ് നേതാവ്
 • ഹിലറി മാന്റില്‍: ഇംഗ്ലീഷ് എഴുത്തുകാരി
 • ഡോക്ടര്‍ ജെ.വി. വിളനിലം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, ഗ്രന്ഥകാരന്‍

നവംബര്‍

 • ജംഷേദ് ജെ. ഇറാനി: ടാറ്റാ സ്റ്റീല്‍ മുന്‍ മാനേജിങ് ഡയരക്ടര്‍.
 • ടി.പി രാജീവന്‍: കവി,നോവലിസ്റ്റ്.
 • ശ്യം ശരണ്‍ നേഗി: ഇന്ത്യയിലെ ആദ്യ വോട്ടര്‍
 • ഡോ.പി.ആര്‍.ജി മാത്തൂര്‍: നരവംശ ശാസ്ത്രജ്ഞന്‍
 • ഇള ഭട്ട്: വനിതാവകാശ പ്രവര്‍ത്തക

ഡിസംബര്‍

 • പെലെ: ഫുട്‌ബോള്‍ ഇതിഹാസം
 • ബെനഡിക്ട് പതിനാറാമന്‍.
 • കൊച്ചുപ്രേമന്‍: നടന്‍

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.