2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2011ല്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: 2011ല്‍ മറ്റൊരു നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.കോതമംഗലം സ്വദേശിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തില്‍ നേരത്തെ പള്‍സര്‍ സുനിക്കെതിരേ കേസെടുത്തിരുന്നു.

സംഭവത്തില്‍ നാലു പേര്‍ പ്രതികളെന്നാണ് പൊലിസ് പറയുന്നത്. ഇതിന്റെയും മുഖ്യ ആസൂത്രകന്‍ പള്‍സര്‍ സുനിയായിരുന്നു.

നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം കൊച്ചി സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. 2011 നവംബറിലാണ് കേസിനാസ്പദമായ സംഭവം. രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. സംഭവം നടക്കുന്നത് ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. സംഭവസമയത്ത് പള്‍സര്‍ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.