2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

കിഫ്ബിയാണ് ഇപ്രാവശ്യവും മെയിന്‍: 20,000 കോടിയുടെ പദ്ധതികള്‍

 

തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ അധിഷ്ടിതമായാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഇപ്രാവശ്യം ബജറ്റവതരണവും. കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 30 വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യവികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

2020-21 കാലയളവില്‍ 20,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് പ്രഖ്യാപിച്ചത്. കിഫ്ബി വഴി 20 ഫ്‌ളൈ ഓവര്‍ നിര്‍മിക്കും. 74 പാലങ്ങള്‍ നിര്‍മിക്കും. 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4,383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കിഫ്ബി പദ്ധതിയിലുള്ള പ്രധാന പ്രഖ്യാപനങ്ങള്‍

  • 2020-21 കാലയളവില്‍ കിഫബി വഴി 22 കിലോമീറ്റര്‍ ദൂരത്തില്‍ 20 ഫ്ളൈ ഓവറുകള്‍ നിര്‍മിക്കും
  • 44 കിലോമീറ്റര്‍ ദൂരത്തില്‍ 10 ബൈപ്പാസുകള്‍
  • 71 പാലങ്ങള്‍ നിര്‍മിക്കും
  • കോവളം-ബേക്കല്‍ ജലപാത
  • ഫോണ്‍ പദ്ധതി
  • 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും
  • 57 ലക്ഷം ചതിരശ്രയടി വലിപ്പത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും
  • നാല് ലക്ഷം ചതിരശ്ര അടിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍
  • കിഫ്ബി വഴി കുടിവെള്ള പദ്ധതികള്‍ക്ക് 4383 കോടി
  • 2450 കിലോമീറ്റര്‍ ജലവിതരണ പൈപ്പുകള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.